Monday, 15 September 2014

I.C.T LESSON PLAN





I.C.T LESSON PLAN


Submitted to:
Jayakumari teacher
Submitted by:
Ajitha A
Reg NO 13352001
Dep: B.Ed Malayalam
F.M.T.C Kollam
I.C.T LESSON PLAN
അധ്യാപികയുടെ പേര്                                     :  അജിത
വിദ്യാലയത്തിന്റെ പേര്                              : Govt .V.H.S.S Eravipuram
ഏകകം                                                                           :  മടിയന്മാർ മുടിയന്മാർ
വിഷയം                                                                         :മലയാളം
ഉപ ഏകകം                      : തന്നത്താനറിയാത്തോരുകൂട്ടം ………….കഷ്ടം
ക്ലാസ്സ്                                                                                                 : VII
കുട്ടികളുടെ എണ്ണം                                               : 25/30
സമയം                     :45m



ആമുഖം
പാലക്കാടു ജില്ലയിലെ ലക്കിടി എന്ന സ്ഥലത്ത് കലക്കത്ത് ഭാവനത്തിലാണ് കുഞ്ചൻനമ്പ്യാർ ജനിച്ചത്‌ .18- നൂറ്റാണ്ടിലാണ് നമ്പ്യാരുടെ ജീവിതകാലം .കവിത ചാട്ട വരക്കിയ കവി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് .തുള്ളൽ കലയുടെ പരിഷ്കര്തവാണ് ഇദ്ദേഹം .സാമൂഹ്യവിമർശനം ,നിശിതമായ ഫലിത് പരിഹാസം ,കല്യാണ സവ്ഗന്ധികം ,കിരാതം ഘോഷയാത്ര ,ബാലിവിജയം സ്വമാന്തകം ,ത്രിപുര ദഹനം ,തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ് .
ഉദ്ദേശ്യങ്ങൾ :-
·         കുഞ്ചൻനമ്പ്യാർ എന്ന കവിയെ കുറിച്ച് അറിയുന്നതിന്
·         കവിയുടെ മറ്റു കൃതികളെ കുറിച്ച് അറിയുന്നതിന്
·         തുള്ളൽ കൃതികളെ കുറിച്ച് അറിയുന്നതിന്
·         കായികവും ബുദധിപരവുമയ അധ്യനത്തിന്റെ ഫലമാണ്നാം എന്ന് കാണുന്ന പുരോഗതികൾക്കെല്ലാം അടിസ്ഥാനം എന്ന് മനസ്സിലാക്കുന്നതിനു











ആശയപരം
കുഞ്ചൻനമ്പ്യാരുടെ "മടിയന്മാർ മുടിയന്മാർ എന്ന പാഠഭാഗം അദ്ദേഹത്തിന്റെ ഘോഷയാത്ര എന്ന തുള്ളൽ കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ് .സ്വയം താൻ ആരാണെന്നോ എന്താണെന്നോ അറിയാത്ത ഒരുകൂട്ടം ആൾക്കാർ നമ്മുടെ നാട്ടിൽ ജീവിക്കുന്നു .കറ്റകുഴൽമണിമാരുടെ വീടുകളിൽ കയറി ഇറങ്ങി പോഴത്തരങ്ങൾ പറഞ്ഞു പുകയിലെക്കുള്ള വക സമബടിക്കുകയും ഇങ്ങനെ ദുഷിച്ചു പകലും രാവും കഴിച്ചു കൂട്ടുന്നു .സമൂഹത്തിൽ ഇത്തരം കൊള്ളരുതായ്മകൾ ചെയ്തു ജീവിക്കുന്ന ആളുകളെ പരിഹസിക്കുകയാണ് ഇവിടെ.
 ഭാഷാപരം
അഷ്ടി ,കുട്ടിപട്ടർ, കൂട്ടം ,സഹിപ്പാൻ ,യഷ്ട്ടികൾ, ഘട്ടിസാദു,ഭുജിക്കുക പ്രസ്ഥം ,പഞ്ച പ്രസ്ഥം ,കൊറ്റു ,മനിമാര് ,പക 
സാഹിത്യപരം
മടിയന്മാർ മുടിയന്മാർ എന്ന ആശയത്തെ വ്യകതമായും മനസ്സിലാക്കിത്തരുന്ന  രീതിയിലാണ്കുഞ്ചൻനമ്പ്യാർ തന്റെ കൃതി രചിച്ചത് ഫലിത പരിഹാസം നിറഞ്ഞ കുഞ്ചൻനമ്പ്യാരുടെ രജനാശൈലിക്ക് ഉദാഹരണമാണ്ഇതിലെ ഓരോവരികളും
"പട്ടിണി എന്നതു നമ്മുടെ പിള്ളേർ
ക്കൊട്ടും തന്നെ സഹിപ്പാൻ മേല"
ആസ്വാദനപരം
"കൊറ്റു കഴിച്ചൊരു തെക്കൻ മുണ്ടും
ചുറ്റിയുടുത്തൊരു തൊങ്കലും തൂക്കി
വെറ്റില തിന്നു മുഴുപ്പിച്ചും കൊ-
ണ്ടേറ്റു തിരിക്കും രസികന്മാരായ് "

അവശ്യ പൂർവപ്രാപ്തി
കുഞ്ചൻനമ്പ്യാരെ കുറിച്ച് കുട്ടികൾ കേട്ടിട്ടുണ്ട്
നമ്പ്യാരുടെ തുള്ളൽ പ്രസ്ഥാനത്തെ കുറിച്ച് കുട്ടികൾ കേട്ടിട്ടുണ്ട്
തുള്ളൽ കവിതയുടെ ഈണം കുട്ടികൾക്കു അറിയാം
പഠനോപകരണങ്ങൾ
കവിയുടെ ചിത്രം ,വിവിധ തരം തുള്ളലുകളുടെ ദൃശ്യങ്ങൾ അടങ്ങിയ സ്ലൈഡുകൾ കാണിക്കുന്നു .












പഠനപ്രവർത്തനങ്ങൾ
പ്രതികരണങ്ങൾ
അദ്ധ്യാപിക ക്ലാസ്സിൽ പ്രവേശിക്കുന്നു .കുട്ടികളെ   I.C.T ക്ലാസ്സിൽ കൊണ്ടുപോയി പ്രൊജക്റ്റരിന്റെ സഹായത്തോടെ വിവിധ തരം തുള്ളലിന്റെ ദൃശ്യങ്ങൾ കാണിക്കുന്നു ,കൂടാതെ കുഞ്ചൻനമ്പ്യാരുടെ ചിത്രവും കാണിച്ചു .കവിയുടെ ചിത്രം കാണിച്ചപ്പോൾ കവിയെ കുറിച്ചും അദ്ദേഹത്തിന്റെ പ്രധാന കൃതികളെ കുറിച്ചും ,അദ്ധ്യാപിക  വിശദീകരിച്ചു കൊടുത്തു .വിവിധ തരം തുള്ളലുകളായ ഓട്ടൻതുള്ളൽ ,ശീതങ്കൻ തുള്ളൽ ,പറയാൻ തുള്ളൽ ,എന്നിവ പ്രദർശിപ്പിക്കുന്നതോടൊപ്പം തന്നെ അവയെ കുറിച്ച് ഒരു നല്ല വിഷ്ദീകരവും നല്കി . ചിത്രങ്ങൾ പ്രദർശിപ്പിച്ചപ്പോൾ കുട്ടികൾ വളരെ കൌതുകത്തോടെയും ആശ്ചര്യത്തോടെയും വീക്ഷിച്ചു .ഇടയ്ക്കു ചില സംശയങ്ങൾ കുട്ടികൾ ചോദിച്ചപ്പോൾ അദ്ധ്യാപിക സംശയനിവാരണം നടത്തി .
കണ്ട ചിത്രങ്ങളെ അടിസ്ഥാനമാക്കി അദ്ധ്യാപിക കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു
1. തുള്ളൽ എത്ര വിധം ആണുള്ളത് ?
2. തുള്ളൽ ഏതെല്ലാം?
3. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?
4. "കവിത ചട്ടവാറക്കിയ കവി എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?
5. തുള്ളൽ എന്നാ കലാ രൂപം ആവിർഭവിച്ചതു  എവിടെ ?
താളം കണ്ടെത്തൽ
കുട്ടികളെ പല ഗ്രൂപ്പായ് തിരിച്ചു കവിത ഈണത്തിൽ ചൊല്ലിക്കുന്നു തുടർന്ന് അദ്ധ്യാപിക കവിത ഈണത്തിൽ ചൊല്ലുന്നു
പഠന പ്രവർത്തനങ്ങൾക്ക് വേണ്ടി അദ്ധ്യാപിക കുട്ടികളെ രണ്ടു ഗ്രൂപ്പായ് തിരിക്കുന്നു .
ഒന്നാം ഗ്രൂപ്പ് : ഘോഷയാത്ര
രണ്ടാം ഗ്രൂപ്പ് : കിരാതം
ഒന്നാം ഗ്രൂപ്പിന്റെ പ്രവർത്തനം
നിങ്ങള്ക്ക് ഇഷ്ട്ടപെട്ട വരികൾ കണ്ടെത്തി അതിന്റെ ആശയം വിശധമാക്കുകയും അത് ഇഷ്ടപ്പെടാനുള്ള കാരണം കണ്ടെത്തി എഴുതുക.
രണ്ടാം ഗ്രൂപ്പിന്റെ പ്രവർത്തനം
"പകയുള്ളവരെ പിഴ ചെയ്യിച്ചൊരു
വകയുണ്ടാക്കും പുകയില കൊൾവാൻ
പകലും രാവു മഹങ്കാരത്തിനു
മികവുള്ള വരിവരെന്തൊരു കഷ്ടം ." വരികളിലെ പൊരുൾ എഴുതുക .(വിരോധമുള്ളവരെ പിഴ ചുമത്തി പുകയിലക്കുള്ള വക ഉണ്ടാക്കുന്നു .പകലും രാത്രിയും അഹങ്കരിച്ചു നടക്കുന്ന ഇവരുടെ കാര്യം കഷ്ടം തന്നെ )
തുടർപ്രവർത്തനം
"കൊറ്റു കഴിച്ചൊരു തെക്കൻ മുണ്ടും
ചുറ്റിയുടുത്തൊരു തൊങ്കലും തൂക്കി
വെറ്റില തിന്നു മുഴുപ്പിച്ചും കൊ-
ണ്ടേറ്റു തിരിക്കും രസികന്മാരായ് "

ചില അക്ഷരങ്ങൾ എല്ലാ വരികളിലും ആവർത്തിക്കുന്നുണ്ടല്ലോ .ഇവയുടെ ചൊല്ലഴകു വർധിപ്പിക്കുന്നില്ലെ ഇത്തരം പ്രത്യേകതകൾ എഴുതുക
കുട്ടികൾ വളരെ ഉത്സാഹത്തോടെ ഇരുന്നു









ഓരോ തുള്ളലിന്റെയും വേഷ പകർച്ചകൾ കുട്ടികളിൽ കൌതുകം ഉണർത്തി





ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കുട്ടികൾ ഉത്തരം പറയുന്നു.





കുട്ടികൾ വ്യത്യസ്തമായ ഈണത്തിൽ കവിത ചൊല്ലി













കുട്ടികൾ ചർച്ച ചെയ്തു പ്രവർത്തനം എഴുതുന്നു


Malayalam Assignment

Malayalam Assignment






മാതൃഭാഷയുടെ പ്രാധാന്യം




Submitted to:
Jayakumari teacher
Submitted by:
Ajitha A
Reg NO 13352001
Dep: B.Ed Malayalam
F.M.T.C Kollam

മാതൃഭാഷയുടെ പ്രാധാന്യം
ജനനിയും ജന്മഭൂമിയും പോലെ ആരധ്യയും നമ്മുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന ശക്തി സ്രോതസ്സുമാണ്  മാതൃഭാഷ.ബോധാനത്തിൽ മാതൃഭാഷയ്ക്കുള്ള നിർണായകമായ സ്വധീനത്തെകുറിചു ,വിദ്യാഭ്യാസ ചിന്തകരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്മാതൃഭാഷയുടെ പ്രാധാന്യവും മഹാത്മ്യവും വള്ളത്തോൾ 'സാഹിത്യമഞ്ജരിയിൽ വ്യക്തമാക്കിയിരിക്കുന്നു .'എത്ര വിദേശ ഭാഷഭിജ്ഞൻ' ആയാലും തൻറ്റെ ഹൃദയ വികാരങ്ങൾ വെളിപ്പെടുത്താൻ മാതൃഭാഷ കൊണ്ട് മാത്രമേ സാധ്യമാകുന്നുള്ളൂ .'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ , മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ ' എന്നും അദ്ദേഹം പറയുന്നു .
ഒരാളുടെ മാതൃഭാഷ അദ്ധേഹത്തിന്റെ ജീവിതപരിസരവുമായി ബന്ധപെട്ടതാണ് .അയാളുടെ മനസ്സിൽ രൂപപെട്ടുവരുന്ന വിജരവികരങ്ങളും ആശയധാരകളും സ്വഭാശയിലൂടെയാണ് പുറത്തേക്കു വരുന്നത് . ഇവയെല്ലാം പൂർണ്ണമായ അർത്ഥത്തിലും ആശയവ്യാപ്തിയിലും   പ്രകടിപ്പിക്കാൻ കഴിയുന്നത്‌   മാതൃഭാഷയിലൂടെയാണ് .
ആശയവിനിമയത്തിനും സ്വന്തമായി ചിന്തിച്ചു കാര്യങ്ങൾ വിലയിരുത്തുന്നതിനും ഭാഷ വേണം .ആംഗ്യങ്ങളിലൂടെയും ആശയവിനിമയം ഒരു പരിധിവരെ സാധ്യമാണെങ്കിലും അവയുടെ അർത്ഥത്തിനും പ്രയോഗത്തിനും പരിമിതിയുണ്ട് . പക്ഷിമൃഗാതികൾ പരസ്പരം അന്തർഗതങ്ങൾ പ്രകടിപ്പിക്കുകയും ആശയങ്ങളും വികാരങ്ങളും കൈമാറുകയും ചെയ്യുന്നുണ്ടെങ്കിലും മനുഷ്യരെ പോലെ ശബ്ദസങ്കേതങ്ങളെ അർത്ഥപൂർണ്ണമായി വികസിപ്പിക്കാനോ അവയ്ക്കു കഴിയില്ല .മനുഷ്യനു യുക്തിപൂർവ്വം ചിന്തിക്കാനും സംസാരിക്കാനും കഴിയും . മൃഗങ്ങൾക്ക് അവരുടേതായ രീതിയിൽ വികാരങ്ങളും അനുഭവങ്ങളും പ്രകടിപ്പിക്കാൻ കഴിയുക മാത്രമേയുള്ളൂ ,സമർത്ഥമായ ഉപാധി ഭാഷ തന്നെ . ഇന്ന് ഭാഷയുടെ ധർമം കേവലം ആശയവിനിമയം മാത്രമല്ല സങ്കീർണ്ണമായ മനുഷ്യജീവിതത്തിന്റെ ഒന്നാണ്ഭാഷയെന്നു നാം ഓർക്കണം.
അമ്മയോടൊപ്പം കുഞ്ഞു സ്വയത്തമാക്കുന്ന മഹത്തായ സമ്പത്താണ്മാതൃഭാഷ . നിശേഷം അപരിചിതമായ ഒരു ലോകത്തേയ്ക്ക് ഒരു പുതിയ അംഗം എന്ന നിലയിൽ കുഞ്ഞു കടന്നു വരുമ്പോൾ , അതിനു സകലതും അമ്മയാണ് . അമ്മയുടെ ഉദരത്തിൽ അമ്മയുടെ തന്നെ ഒരവയവുമയി വളർന്ന കുഞ്ഞുന്റെ സ്വതന്ത്ര ജീവിതത്തിനു അമ്മയുടെ പരിചരണവും പരിശീലനവും ശക്തിയും ഊർജവും പകരുന്നു . അമ്മ കുഞ്ഞിനോട് സംഭാഷണം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഭാഷ നവജാത ശിശുവിന് പ്രനവയുവും ,ആഹാരവും പോലെയാണ്.
മാതൃഭാഷ കുട്ടിക്ക് ലഭിക്കുന്ന സഹജഭാഷയാണ് . ജന്മസിദ്ധമായി കുട്ടിക്ക് ലഭിക്കുന്ന മൂലധനമാണ് മാതൃഭാഷ പരമായ സിദ്ധി . ഇത് അഭ്യസനത്തിലൂടെ ,പരിശീലനങ്ങളിലൂടെ പരിപോഷിക്കുകയാണ് പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കേണ്ടത് . അന്യവും അപരിചിതവുമായ സാഹചര്യങ്ങൾ ഇളം കുരുന്നുകളിൽ വച്ച് കെട്ടാൻ നോക്കിയാൽ പ്രതീക്ഷിക്കുന്ന വികസനം സാധിക്കുകയില്ല .
ഭാഷ അനുകരണത്തിലൂടെ കൂടി സ്വായത്തമാക്കുന്നു .സഹജമായ പ്രേരണ ശക്തി ഇതിനാവശ്യമാണ്, ഭാഷ ആശയങ്ങൾക്കും പകരം വയ്ക്കുന്ന പ്രതീകങ്ങലയാൽ സുപരിചിത സഹാജര്യങ്ങളും അനുഭവങ്ങളും ഭാഷാപരമായ നൈപുണ്യങ്ങൾ നേടുന്നതിനു ത്വരിത ശക്തിയായി പ്രവര്ത്തിക്കുന്നു .മാതൃഭാഷക്കു പകരം വെയ്ക്കാൻ അർത്ഥത്തിൽ മറ്റൊന്നും തന്നെയില്ല . ഇംഗ്ലണ്ടിൽ ഇംഗ്ലീഷും ചൈനയിൽ ചൈനീസും ,ചെന്നൈയിൽ തമിഴും കേരളത്തിൽ മലയാളവും പഠിക്കുവാൻ അതാതിടങ്ങളിലെ നവജാത ശിശുക്കൾക്ക് ജന്മസാസനപരമായ ആസക്തിയുണ്ട് ഭാഷ പഠനം ബുദ്ധിപരവും ചിന്താപരവുമയ അനവധി തലങ്ങളെ വികസിപ്പിക്കുവാനുള്ള ഉപധിയാണെന്നു അറിയുമ്പോൾ അന്യഭാഷ മാധ്യമത്തിലൂടെയുള്ള  വിദ്യഭ്യാസത്തിന്റെ ന്യൂനത ശരിക്കും ബോധ്യപെടും .
മാതൃഭാഷ വികാരത്തിന്റെ ഭാഷയാണ് . വൈകാരിക കാലത്തെ സ്പര്ശിച്ചുണരുന്ന വൈജ്ഞാനിക വികാസംമാതൃഭാഷ വികാരത്തിന്റെ ഭാഷയാണ് . വൈകാരിക കാലത്തെ സ്പര്ശിച്ചുണരുന്ന വൈജ്ഞാനിക വികാസം  ഗാഡവും ധീപ്തിയുമാണ് . കേവലമായ അറിവിനപ്പുറം ജീവിത അനുഭവങ്ങളിലൂടെ സ്വംശീകരിക്ക്കപ്പെടുന്ന വിജ്ഞാനത്തിനുള്ള ധാര്ട്യം മാതൃഭാഷ പരമായ വിദ്യാഭ്യാസം അതിൽ നിന്നു ലഭ്യമാണ്.കേവല വസ്തുതകളും അക്കങ്ങളും ശേഖരിക്കുക്കയല്ല വിദ്യാഭ്യാസ ലക്‌ഷ്യം . വൈകാരിക വികസനവും വൈകാരിക വിമലീകരണവും വർത്തമാന വ്യതിയാനത്തിൽ അഭിവാജ്യഘടകമാണ്‌ .
അറിവ് ഗ്രഹിക്കാനും അവ പ്രസക്തതലങ്ങളിൽ പ്രയോഗിക്കാനും , അറിവിന്റെ അംശങ്ങൾ അപഗ്രഥിക്കാനും വിലയിരുത്താനും കഴിയുമ്പോൾ സമഗ്രമായ വിജ്ഞാന സംബാധനമാകുന്നു . അന്യ ഭാഷയിൽ കൂടി ഈ ഘട്ടങ്ങൾ പൂർണ്ണമായും തരണം ചെയ്ത് പ്രതീക്ഷിത ഫലം സ്വായത്തമാക്കുക പ്രയാസം തന്നെയാണ് .അപരിചിതമായ അറിവിനെ സുപരിചിതമാക്കാൻ ശ്രമിക്കുമ്പോൾ മാതൃഭാഷയുടെ ആത്മ ബന്ധം ഏറെ സഹായിക്കുമ്പോൾ , അന്യഭാഷാ മാർഗം പല തടസങ്ങളും സൃഷ്ട്ടിക്കുന്നു .അറിവിന്റെ ഉപരിതലമോ ബഹ്യമോ ആയ രൂപതിനപ്പുറം സ്വന്തം ചിന്ത തലങ്ങളിലൂടെ കടന്നു സ്വയം വളരുവാനുള്ള അവസരം ഇത് മൂലം ലഭിക്കുകയില്ല
മാതൃഭാഷ ചിന്തയുടെ ഏകകമാണ് .വികാരങ്ങളും ചിന്തകളും പ്രവര്ത്തനങ്ങളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു . ചിന്തയുടെ പിൻബലമില്ലാതെ മനസ്സിലടുക്കി വയ്ക്കുന്ന ആശയങ്ങളും തത്വങ്ങളും വ്യക്തിയുടെ ഭാവിജീവിത മുഹൂർത്തങ്ങളിൽ വേണ്ടത്ര പ്രയോജനം ചെയ്യുകയില്ല .ഇത് ഒരു വ്യക്തിത്വ പ്രശ്നം കൂടിയാണ് . ഒരു വ്യക്തിയെ അവനായി തന്നെ പരിപൂർണ്ണതയിലെത്തിക്കുവാൻ ഏച്ചുകെട്ടിയ ഒരു ശീലവും സഹായിക്കുകയില്ല .നിരന്തരപരമായ പരിശീലനം കൊണ്ട് ഏതു ഭാഷയിലും നൈപുണ്യം നേടാൻ നമുക്കു കഴിയും .പക്ഷെ വികാരത്തിന്റെയും ചിന്തയുടെയും കലവറയിൽ അന്യഭാഷയ്ക്ക് കടന്നു ചെന്നു പ്രതികരണം നടത്താൻ സാധ്യമല്ല . ചിന്താശൂന്യമായ മസ്തിഷ്കത്തോടെ ഏതു ബിരുധാനനന്തര സര്ടിഫികടുമായി നാം നടന്നാലും അത് വേണ്ടത്ര ഫലം ഉണ്ടാക്കുകയില്ലെന്നു വ്യക്തമാണ് .

മാതൃഭാഷ പ്രകൃതി സിദ്ധവും അന്യഭാഷ നൈപുണ്യങ്ങൾ ക്രുത്രിവുമാണെന്നു പറയാം .നാവിൽ നിന്നു കാതിലേക്ക് കടന്നു ഹൃദയത്തിലൂടെ ബുദധിയിലെത്തി തിരിച്ചു നാവിലൂടെ പുറത്തുവരുന്ന ഭാഷയാണ് ജീവൽ ഭാഷ ഇതാണ് സംഭാഷണ ഭാഷയുടെ ജീവൻ . ലേഖനത്തിന്റെ നിര്ജീവാവസ്ഥ ശബ്ദത്തിന്റെ ജീവദാനത്തിലൂടെ ചലനാത്മകമകുന്നു . പ്രകൃതി സിദ്ധമായതിനു ഗുണമേന്മ കൂടും അതോടൊപ്പം കഷ്ടപ്പാട് കുറയുകയും ചെയ്യും .മാതൃഭാഷ പഠനവും മാതൃഭാഷ മാധ്യമത്തിലൂടെ യുള്ള പഠനവും നിർബന്ധമാക്കണമെന്നു വിദ്യാഭ്യാസ വിദഗ്ദധർ തറപ്പിച്ചു പറയുമ്പോൾ ഇങ്ങനെ അനവധി മന:ശാസ്ത്ര പരമവും വിധ്യഭ്യാസപരവും താത്വികവുമായ അംശങ്ങൾ അതിലടങ്ങുന്നുണ്ട് .