Monday, 15 September 2014

I.C.T LESSON PLAN





I.C.T LESSON PLAN


Submitted to:
Jayakumari teacher
Submitted by:
Ajitha A
Reg NO 13352001
Dep: B.Ed Malayalam
F.M.T.C Kollam
I.C.T LESSON PLAN
അധ്യാപികയുടെ പേര്                                     :  അജിത
വിദ്യാലയത്തിന്റെ പേര്                              : Govt .V.H.S.S Eravipuram
ഏകകം                                                                           :  മടിയന്മാർ മുടിയന്മാർ
വിഷയം                                                                         :മലയാളം
ഉപ ഏകകം                      : തന്നത്താനറിയാത്തോരുകൂട്ടം ………….കഷ്ടം
ക്ലാസ്സ്                                                                                                 : VII
കുട്ടികളുടെ എണ്ണം                                               : 25/30
സമയം                     :45m



ആമുഖം
പാലക്കാടു ജില്ലയിലെ ലക്കിടി എന്ന സ്ഥലത്ത് കലക്കത്ത് ഭാവനത്തിലാണ് കുഞ്ചൻനമ്പ്യാർ ജനിച്ചത്‌ .18- നൂറ്റാണ്ടിലാണ് നമ്പ്യാരുടെ ജീവിതകാലം .കവിത ചാട്ട വരക്കിയ കവി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് .തുള്ളൽ കലയുടെ പരിഷ്കര്തവാണ് ഇദ്ദേഹം .സാമൂഹ്യവിമർശനം ,നിശിതമായ ഫലിത് പരിഹാസം ,കല്യാണ സവ്ഗന്ധികം ,കിരാതം ഘോഷയാത്ര ,ബാലിവിജയം സ്വമാന്തകം ,ത്രിപുര ദഹനം ,തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ് .
ഉദ്ദേശ്യങ്ങൾ :-
·         കുഞ്ചൻനമ്പ്യാർ എന്ന കവിയെ കുറിച്ച് അറിയുന്നതിന്
·         കവിയുടെ മറ്റു കൃതികളെ കുറിച്ച് അറിയുന്നതിന്
·         തുള്ളൽ കൃതികളെ കുറിച്ച് അറിയുന്നതിന്
·         കായികവും ബുദധിപരവുമയ അധ്യനത്തിന്റെ ഫലമാണ്നാം എന്ന് കാണുന്ന പുരോഗതികൾക്കെല്ലാം അടിസ്ഥാനം എന്ന് മനസ്സിലാക്കുന്നതിനു











ആശയപരം
കുഞ്ചൻനമ്പ്യാരുടെ "മടിയന്മാർ മുടിയന്മാർ എന്ന പാഠഭാഗം അദ്ദേഹത്തിന്റെ ഘോഷയാത്ര എന്ന തുള്ളൽ കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ് .സ്വയം താൻ ആരാണെന്നോ എന്താണെന്നോ അറിയാത്ത ഒരുകൂട്ടം ആൾക്കാർ നമ്മുടെ നാട്ടിൽ ജീവിക്കുന്നു .കറ്റകുഴൽമണിമാരുടെ വീടുകളിൽ കയറി ഇറങ്ങി പോഴത്തരങ്ങൾ പറഞ്ഞു പുകയിലെക്കുള്ള വക സമബടിക്കുകയും ഇങ്ങനെ ദുഷിച്ചു പകലും രാവും കഴിച്ചു കൂട്ടുന്നു .സമൂഹത്തിൽ ഇത്തരം കൊള്ളരുതായ്മകൾ ചെയ്തു ജീവിക്കുന്ന ആളുകളെ പരിഹസിക്കുകയാണ് ഇവിടെ.
 ഭാഷാപരം
അഷ്ടി ,കുട്ടിപട്ടർ, കൂട്ടം ,സഹിപ്പാൻ ,യഷ്ട്ടികൾ, ഘട്ടിസാദു,ഭുജിക്കുക പ്രസ്ഥം ,പഞ്ച പ്രസ്ഥം ,കൊറ്റു ,മനിമാര് ,പക 
സാഹിത്യപരം
മടിയന്മാർ മുടിയന്മാർ എന്ന ആശയത്തെ വ്യകതമായും മനസ്സിലാക്കിത്തരുന്ന  രീതിയിലാണ്കുഞ്ചൻനമ്പ്യാർ തന്റെ കൃതി രചിച്ചത് ഫലിത പരിഹാസം നിറഞ്ഞ കുഞ്ചൻനമ്പ്യാരുടെ രജനാശൈലിക്ക് ഉദാഹരണമാണ്ഇതിലെ ഓരോവരികളും
"പട്ടിണി എന്നതു നമ്മുടെ പിള്ളേർ
ക്കൊട്ടും തന്നെ സഹിപ്പാൻ മേല"
ആസ്വാദനപരം
"കൊറ്റു കഴിച്ചൊരു തെക്കൻ മുണ്ടും
ചുറ്റിയുടുത്തൊരു തൊങ്കലും തൂക്കി
വെറ്റില തിന്നു മുഴുപ്പിച്ചും കൊ-
ണ്ടേറ്റു തിരിക്കും രസികന്മാരായ് "

അവശ്യ പൂർവപ്രാപ്തി
കുഞ്ചൻനമ്പ്യാരെ കുറിച്ച് കുട്ടികൾ കേട്ടിട്ടുണ്ട്
നമ്പ്യാരുടെ തുള്ളൽ പ്രസ്ഥാനത്തെ കുറിച്ച് കുട്ടികൾ കേട്ടിട്ടുണ്ട്
തുള്ളൽ കവിതയുടെ ഈണം കുട്ടികൾക്കു അറിയാം
പഠനോപകരണങ്ങൾ
കവിയുടെ ചിത്രം ,വിവിധ തരം തുള്ളലുകളുടെ ദൃശ്യങ്ങൾ അടങ്ങിയ സ്ലൈഡുകൾ കാണിക്കുന്നു .












പഠനപ്രവർത്തനങ്ങൾ
പ്രതികരണങ്ങൾ
അദ്ധ്യാപിക ക്ലാസ്സിൽ പ്രവേശിക്കുന്നു .കുട്ടികളെ   I.C.T ക്ലാസ്സിൽ കൊണ്ടുപോയി പ്രൊജക്റ്റരിന്റെ സഹായത്തോടെ വിവിധ തരം തുള്ളലിന്റെ ദൃശ്യങ്ങൾ കാണിക്കുന്നു ,കൂടാതെ കുഞ്ചൻനമ്പ്യാരുടെ ചിത്രവും കാണിച്ചു .കവിയുടെ ചിത്രം കാണിച്ചപ്പോൾ കവിയെ കുറിച്ചും അദ്ദേഹത്തിന്റെ പ്രധാന കൃതികളെ കുറിച്ചും ,അദ്ധ്യാപിക  വിശദീകരിച്ചു കൊടുത്തു .വിവിധ തരം തുള്ളലുകളായ ഓട്ടൻതുള്ളൽ ,ശീതങ്കൻ തുള്ളൽ ,പറയാൻ തുള്ളൽ ,എന്നിവ പ്രദർശിപ്പിക്കുന്നതോടൊപ്പം തന്നെ അവയെ കുറിച്ച് ഒരു നല്ല വിഷ്ദീകരവും നല്കി . ചിത്രങ്ങൾ പ്രദർശിപ്പിച്ചപ്പോൾ കുട്ടികൾ വളരെ കൌതുകത്തോടെയും ആശ്ചര്യത്തോടെയും വീക്ഷിച്ചു .ഇടയ്ക്കു ചില സംശയങ്ങൾ കുട്ടികൾ ചോദിച്ചപ്പോൾ അദ്ധ്യാപിക സംശയനിവാരണം നടത്തി .
കണ്ട ചിത്രങ്ങളെ അടിസ്ഥാനമാക്കി അദ്ധ്യാപിക കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു
1. തുള്ളൽ എത്ര വിധം ആണുള്ളത് ?
2. തുള്ളൽ ഏതെല്ലാം?
3. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?
4. "കവിത ചട്ടവാറക്കിയ കവി എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?
5. തുള്ളൽ എന്നാ കലാ രൂപം ആവിർഭവിച്ചതു  എവിടെ ?
താളം കണ്ടെത്തൽ
കുട്ടികളെ പല ഗ്രൂപ്പായ് തിരിച്ചു കവിത ഈണത്തിൽ ചൊല്ലിക്കുന്നു തുടർന്ന് അദ്ധ്യാപിക കവിത ഈണത്തിൽ ചൊല്ലുന്നു
പഠന പ്രവർത്തനങ്ങൾക്ക് വേണ്ടി അദ്ധ്യാപിക കുട്ടികളെ രണ്ടു ഗ്രൂപ്പായ് തിരിക്കുന്നു .
ഒന്നാം ഗ്രൂപ്പ് : ഘോഷയാത്ര
രണ്ടാം ഗ്രൂപ്പ് : കിരാതം
ഒന്നാം ഗ്രൂപ്പിന്റെ പ്രവർത്തനം
നിങ്ങള്ക്ക് ഇഷ്ട്ടപെട്ട വരികൾ കണ്ടെത്തി അതിന്റെ ആശയം വിശധമാക്കുകയും അത് ഇഷ്ടപ്പെടാനുള്ള കാരണം കണ്ടെത്തി എഴുതുക.
രണ്ടാം ഗ്രൂപ്പിന്റെ പ്രവർത്തനം
"പകയുള്ളവരെ പിഴ ചെയ്യിച്ചൊരു
വകയുണ്ടാക്കും പുകയില കൊൾവാൻ
പകലും രാവു മഹങ്കാരത്തിനു
മികവുള്ള വരിവരെന്തൊരു കഷ്ടം ." വരികളിലെ പൊരുൾ എഴുതുക .(വിരോധമുള്ളവരെ പിഴ ചുമത്തി പുകയിലക്കുള്ള വക ഉണ്ടാക്കുന്നു .പകലും രാത്രിയും അഹങ്കരിച്ചു നടക്കുന്ന ഇവരുടെ കാര്യം കഷ്ടം തന്നെ )
തുടർപ്രവർത്തനം
"കൊറ്റു കഴിച്ചൊരു തെക്കൻ മുണ്ടും
ചുറ്റിയുടുത്തൊരു തൊങ്കലും തൂക്കി
വെറ്റില തിന്നു മുഴുപ്പിച്ചും കൊ-
ണ്ടേറ്റു തിരിക്കും രസികന്മാരായ് "

ചില അക്ഷരങ്ങൾ എല്ലാ വരികളിലും ആവർത്തിക്കുന്നുണ്ടല്ലോ .ഇവയുടെ ചൊല്ലഴകു വർധിപ്പിക്കുന്നില്ലെ ഇത്തരം പ്രത്യേകതകൾ എഴുതുക
കുട്ടികൾ വളരെ ഉത്സാഹത്തോടെ ഇരുന്നു









ഓരോ തുള്ളലിന്റെയും വേഷ പകർച്ചകൾ കുട്ടികളിൽ കൌതുകം ഉണർത്തി





ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കുട്ടികൾ ഉത്തരം പറയുന്നു.





കുട്ടികൾ വ്യത്യസ്തമായ ഈണത്തിൽ കവിത ചൊല്ലി













കുട്ടികൾ ചർച്ച ചെയ്തു പ്രവർത്തനം എഴുതുന്നു


No comments:

Post a Comment